Monday, 21 September 2026

സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു



ഡോളര്‍ ബിഗ്ബോസ് ദക്ഷിണേന്ത്യന്‍ വിപണിയില്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു




 

-പുതിയ ഡോളര്‍ ബിഗ്ബോസ് ടിവി പരസ്യത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും-

 

സെപ്റ്റംബര്‍ 2026: ഇന്ത്യയിലെ ഹോസിയറി മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ഡോളര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഡോളര്‍ ബിഗ്ബോസ് ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍സ്റ്റാര്‍ ശ്രീ. മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു.

 

'2024-ല്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത് മുതല്‍, ഞങ്ങളുടെ എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും മികച്ച ആവശ്യകതയും വളര്‍ച്ചയും ദൃശ്യമാണ്. ഡോളര്‍ ബിഗ്ബോസി-ന്‍റെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ബ്രാന്‍ഡിന് വലിയ നേട്ടമായിരുന്നു. അതിനാല്‍, അദ്ദേഹവുമായുള്ള ഈ ഫലപ്രദമായ സഹകരണം ഞങ്ങള്‍ തുടരുകയാണ്; ഉടന്‍ തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ പരസ്യചിത്രം ഞങ്ങള്‍ അവതരിപ്പിക്കും,' ഡോളര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് കുമാര്‍ ഗുപ്ത പറഞ്ഞു.

 

ദക്ഷിണേന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന 'ഡോളര്‍ ബിഗ്ബോസ്' ടെലിവിഷന്‍ ക്യാമ്പെയ്നിലൂടെ, പ്രശസ്ത ചലച്ചിത്ര നടനും നിര്‍മ്മാതാവും മാധ്യമ വ്യക്തിത്വവുമായ മഹേഷ് ബാബുവിനെ തികച്ചും ഊര്‍ജ്ജസ്വലമായ ഒരു രൂപത്തില്‍ കാണാം. ഏത് കാലാവസ്ഥയിലും എപ്പോഴും കരുത്തുറ്റതും വിശ്വസനീയവും സ്റ്റൈലിഷും ആയ ബ്രാന്‍ഡ് എന്ന സവിശേഷത ഈ പരസ്യം പ്രതിഫലിപ്പിക്കും.


No comments:

Post a Comment

സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു

ഡോളര്‍ ബിഗ്ബോസ് ദക്ഷിണേന്ത്യന്‍ വിപണിയില്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു   -പുതിയ ഡോളര്‍ ബിഗ്ബോസ് ടിവി പരസ്യത...