Thursday, 25 June 2026

JUNE 21- 25 (2)

 


ഡ്രീം ടെക്നോളജിയുടെ പുതിയ റോബോട്ടിക് വാക്വം ക്ലീനറുകള്‍ വിപണിയില്‍


കൊച്ചി : സ്മാര്‍ട്ട് ഹോം ഉപകരണ നിര്‍മാതാക്കളായ ഡ്രീം ടെക്നോളജി ഇന്ത്യയില്‍ പുതിയ എല്‍50എസ് പ്രോ അള്‍ട്രാ, 25, എല്‍50 അള്‍ട്രാ സിഇ റോബോട്ടിക് വാക്വം ക്ലീനറുകള്‍ അവതരിപ്പിച്ചു. യഥാക്രമം 30, 000പിഎ സക്ഷന്‍ ശേഷിയുള്ള ഈ ഉപകരണങ്ങള്‍ പൊടി, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ എല്‍50എസ് പ്രോ അള്‍ട്രാ 79, 999 രൂപയ്ക്കും എല്‍50 അള്‍ട്രാ സിഇ 64, 999 രൂപയ്ക്കും ലഭ്യമാകും.

-------------------------

15.

രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരെ സിഎംഎഫ്ആര്‍ഐയുടെ ബോധവല്‍ക്കരണം


കൊച്ചി: കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍ക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).  ദേശീയതലത്തില്‍ നടപ്പാക്കുന്ന 'ഖേത് ബച്ചാവോ അഭിയാനിന്‍റെ' ഭാഗമായി സിഎംഎഫ്ആര്‍ഐയില്‍ നടന്ന ബോധവല്‍കരണ  പരിപാടിയില്‍ 200ലേറെ കര്‍ഷകര്‍ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കര്‍ഷകര്‍ മാറണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.


രാസവളങ്ങളോടുള്ള അമിത പ്രിയം മണ്ണിന്‍റെ സ്വാഭാവിക പോഷകഘടനയെ ബാധിക്കും.  ജല-വായു മലിനീകരണത്തിനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കടുത്ത പരിസ്ഥിതി നാശത്തിനും കാരണമാകും. അമിത രാസവളപ്രയോഗത്തിലൂടെയുണ്ടാകുന്ന പോഷക ചോര്‍ച്ച ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.


മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് സിഎംഎഫ്ആര്‍ഐ. വികസിപ്പിച്ചെടുത്ത ജൈവ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. കടല്‍പായലുകളില്‍ നിന്ന് നിര്‍മ്മിച്ച ബയോ-ഫെര്‍ട്ടിലൈസറുകള്‍, ബയോസ്റ്റിമുലന്‍റുകള്‍, മത്സ്യമാലിന്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 'ഫിഷ്ലൈസര്‍' എന്ന ജൈവവളം, ജൈവമാലിന്യ സംസ്കരണത്തിനുള്ള പട്ടാളപുഴു അധിഷ്ടിത സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം പരിചയപ്പെടുത്തി.


ഇത്തരം ജൈവസംരംഭങ്ങള്‍ മണ്ണിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും, സുസ്ഥിരമായ പ്രകൃതിദത്ത കൃഷിരീതികള്‍ക്കും പ്രയോജനകരമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിഎംഎഫ്ആര്‍ഐ. ഡയറക്ടര്‍ ഡോ ഗ്രിന്‍സ? ജോര്‍ജ്ജ് പറഞ്ഞു.


ജൈവമാലിന്യ സംസ്കരണത്തിന് പുറമെ, പട്ടാളപുഴുവിനെ ഉപയോഗിച്ച്  മത്സ്യത്തീറ്റ നിര്‍മിക്കുന്ന രീതിയും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.  


ദേശീയതല കാമ്പയിനിന്‍റെ ഭാഗമായി മണ്ണും ജലസമ്പത്തും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മുന്‍നിര്‍ത്തി സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ കേരളത്തിലെ മുപ്പതോളം കൃഷിഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 12 ജില്ലകളിലായി ആയിരത്തി അഞ്ഞൂറിലധികം കര്‍ഷകരെ ബോധവല്‍കരിക്കാനായെന്ന് ഡോ ഗ്രിന്‍സ? ജോര്‍ജ് പറഞ്ഞു.


ഡോ. കാര്‍ത്തിക കെ.എസ്., ഡോ സനല്‍ എബ്നേസര്‍, ഡോ വിദ്യ ആര്‍ എന്നിവര്‍ സംസാരിച്ചു.  


ഫോട്ടോ ക്യാപ്ഷന്‍

1. സിഎംഎഫ്ആര്‍ഐയില്‍ നടന്ന കര്‍ഷക ബോധവല്‍കരണ പരിപാടി ഡയറക്ടര്‍ ഡോ ഗ്രിന്‍സ? ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.


2. സിഎംഎഫ്ആര്‍ഐയില്‍ നടന്ന കര്‍ഷക ബോധവല്‍കരണ പരിപാടിയില്‍ പട്ടാളപുഴു അധിഷ്ടിത ജൈവമാലിന്യ സംസ്കരണ രീതി പരിചയപ്പെടുത്തുന്നു.

----------------

16.


ആമസോണ്‍ ഇന്ത്യയുടെ  പ്രൈം ഡേ

 ജൂലൈ 4 മുതല്‍ 6 വരെ



കൊച്ചി: ആമസോണ്‍ ഇന്ത്യ, പ്രൈം അംഗങ്ങള്‍ക്കായി മാത്രം സംഘടിപ്പിക്കുന്ന വാര്‍ഷിക ഷോപ്പിംഗ് പരിപാടിയായ പ്രൈം ഡേയുടെ 10-ാം പതിപ്പ്  ജൂലൈ 4-ന് രാത്രി 12:00 മണി മുതല്‍ ജൂലൈ 6-ന് രാത്രി 11:59 മണിവരെ. 72 മണിക്കൂര്‍ നീളുന്ന ഈ പരിപാടിയില്‍ വിവിധ വിഭാഗങ്ങളിലായി ഓഫറുകള്‍, പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍, ഷോപ്പിംഗ് ആനുകൂല്യങ്ങള്‍, വിനോദ ഓഫറുകള്‍ എന്നിവ ലഭ്യമാകും.


ഇന്ത്യയിലെ പ്രൈം ഡേയുടെ ഒരു ദശാബ്ദം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായി, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഫാഷന്‍, ഹോം ആന്‍ഡ് കിച്ചന്‍, ബ്യൂട്ടി, കളിപ്പാട്ടങ്ങള്‍, ദൈനംദിന ആവശ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലായി പ്രത്യേക ഡീലുകള്‍ആമസോണ്‍ അവതരിപ്പിക്കുന്നു. എസ്ബിഐ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് പേയ്മെന്‍റ് നടത്തുന്ന പ്രൈം അംഗങ്ങള്‍ക്ക് അധികമായി 10 ശതമാനം വരെ ലാഭവും ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന അംഗങ്ങള്‍ക്ക് പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും

റെഡി-റ്റു-ഈറ്റ് വെജ് കറികള്‍, സ്നാക്സ് എന്നിവയുമായി വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഫുഡ്സ് ആഭ്യന്തര വിപണിയിലും


കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതിയുള്ള ഉല്‍പ്പന്നങ്ങള്‍



കൊച്ചി: തൊടുപുഴ ആസ്ഥാനമായ വിഷ്ണു നമ്പൂതിരി ഗ്രൂപ്പിന്‍റെ ഫ്രോസണ്‍ ഫുഡ് ഉല്‍പ്പന്നങ്ങള്‍ വിഷ്ണു ഭവന്‍ ബ്രാന്‍ഡില്‍ കേരളത്തിലും വിപണിയിലെത്തി. ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്‍റെ സ്ഥാപക പ്രൊമോട്ടര്‍മാരായിരുന്ന ഗ്രൂപ്പ് കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്ന ഉല്‍പ്പന്നനിരയാണ് ഇതോടെ ആഭ്യന്തര വിപണിയിലും എത്തിയിരിക്കുന്നത്.

തെന്ന് വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഫുഡ്സ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. കൊച്ചിയിലെ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഷോപ്പിംഗിനെത്തിയ ഉപയോക്താക്കളില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് നല്‍കി ബിസിനസ് ഹെഡ് കുരുവിള മാത്യു വിപണനോദ്ഘാടനം നിര്‍വഹിച്ചു. ചക്കചുള (300 ഗ്രാം), കുമ്പിളപ്പം (454 ഗ്രാം), സുഖിയന്‍ (454 ഗ്രാം) എന്നിവയും 454 ഗ്രാം പാക്കുകളില്‍ ഇടിച്ചക്ക തോരന്‍, വാഴച്ചുണ്ട് തോരന്‍, ചേന മെഴുക്കുപുരട്ടി, കാളന്‍, അവിയല്‍, കടലക്കറി എന്നിങ്ങനെ 12 ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ വിപണിയിലെത്തിയിരിക്കുന്നത്. പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍്ക്കാതെ ബ്ലാസ്റ്റ് ഫ്രീസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്രീസ് ചെയ്തവയാണ് ഉല്‍്പ്പന്നങ്ങള്‍.


ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ഫ്രോസണായി പാക്കു ചെയ്യുന്നതിനുള്ള അത്യാധുനിക സജ്ജീകരണങ്ങളുള്ള തൊടുപുഴയിലെ നിര്‍മാണ യൂണിറ്റിന് പ്രതിവര്‍ഷം 18 ലക്ഷം കിലോ ഉല്‍പ്പാദനശേഷിയുണ്ടെന്ന് ശ്രീനാഥ് വിഷ്ണു പറഞ്ഞു. 'ആദ്യഘട്ടത്തില്‍ കേരളത്തിലെമ്പാടുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, തെരഞ്ഞെടുത്ത ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നം ഘട്ടംഘട്ടമായി ബംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, മുംബൈ, ഡെല്‍ഹി തുടങ്ങി സംസ്ഥാനത്തിനു പുറത്തും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി, ആഭ്യന്തര വിപണി ഉള്‍പ്പെടെ 100 കോടി രൂപയുടെ വിറ്റുവരവ് നേടാനും ലക്ഷ്യമിടുന്നു.


ഗ്രൂപ്പ് സ്ഥാപകന്‍ വിഷ്ണു നമ്പൂതിരി 1968ല്‍ തുടക്കമിട്ട ബ്രാഹ്മിന്‍സ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളിലാണ് ഗ്രൂ്പ്പിന്‍റെ വളര്‍ച്ചയുടെ തുടക്കം. 2023ല്‍ ബ്രാഹ്മിന്‍സിനെ വിപ്രോ എന്‍റര്‍പ്രൈസസ് ഏറ്റെടുത്തു. തുടര്‍ന്നാണ് ബ്രാഹ്മിന്‍സിന് നേതൃത്വം നല്‍കിയ സ്ഥാപകന്‍ വിഷ്ണു നമ്പൂതിരിയുടെ മകന്‍ ശ്രീനാഥ് പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഫ്രോസണായി വിപണിലെത്തിക്കുന്ന വിഷ്ണു ഭവന്‍ ബ്രാന്‍ഡിന് തുടക്കമിട്ടത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.്ശവെിൗയവമ്മി.രീാ


ഫോട്ടോ - വിഷ്ണു ഭവന്‍ ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം പോത്തീസ് കൊച്ചി പോത്തീസില്‍ ഇംതിയാസ് ഇഷാഖ്, ഹയാന ഹറൂണ്‍ ദമ്പതിമാര്‍ക്കു നല്‍കി വിഷ്ണു ഭവന്‍ ബിസിനസ് ഹെഡ് കുരുവിള മാത്യു നിര്‍വഹിക്കുന്നു. പോത്തീസ് സ്റ്റോര്‍ മാനേജര്‍ രാകേഷ് ഉദയകുമാര്‍, പര്‍ച്ചേസ് ഇന്‍ ചാര്‍ജ് വൈശാഖ് സാജന്‍ എന്നിവര്‍ സമീപം.

JUNE 21-25 (1)

 സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകാരം: ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎം വഴികാട്ടും


ജൂണ്‍ 24 ന് ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കും


തിരുവനന്തപുരം: ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓണ്‍ലൈന്‍ സെഷനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് പരിപാടി.


സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഓണ്‍ലൈന്‍ സെഷന് നേതൃത്വം നല്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരത്തിനായി ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതയും യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കല്‍ പ്രക്രിയ, സമര്‍പ്പിക്കേണ്ട രേഖകളുടെ ആവശ്യകത, മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ചോദ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കേണ്ട രീതി തുടങ്ങിയവയില്‍ വ്യക്തത നേടാനാകും.


ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ചക്ടറുകള്‍, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സെഷന്‍ ഉപയോഗപ്രദമാകും.

----------------------

2.

തനിഷ്ക് പുതിയ നാച്ചുറല്‍ ഡയമണ്ട് ശേഖരമായ


'സോള്‍സ് ഇന്‍ സിംഫണി' അവതരിപ്പിച്ചു


 


കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള, ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക്, തങ്ങളുടെ ഏറ്റവും പുതിയ നാച്ചുറല്‍ ഡയമണ്ട് കളക്ഷനായ 'സോള്‍സ് ഇന്‍ സിംഫണി' പുറത്തിറക്കി. 18 കാരറ്റ് സ്വര്‍ണത്തിനൊപ്പം 100 ശതമാനം സ്വാഭാവിക വജ്രങ്ങളും രത്നങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ ആഭരണ ശേഖരം.


 


ദൈനംദിന ഒത്തുചേരലുകളിലും, പ്രത്യേക അവസരങ്ങളിലും ഒരുപോലെ അണിയാന്‍ കഴിയുന്ന ആഭരണങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് 'സോള്‍സ് ഇന്‍ സിംഫണി'. സ്ത്രീകളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ബന്ധങ്ങളെയും അവര്‍ പങ്കിടുന്ന അനുഭവങ്ങളെയും സൗഹൃദങ്ങളെയും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.


 


സമകാലിക വീക്ഷണത്തിലൂള്ള പാരമ്പര്യ കരകൗശലവിദ്യയുടെ താളത്തില്‍ നിന്നാണ് ഈ ആഭരണ ശേഖരം പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ഫ്ലൂയിഡ് മൂവ്മെന്‍റ്, ആര്‍ക്കിടെക്ചറല്‍ ഡീറ്റെയിലിംഗ്, ആകര്‍ഷകമായ വര്‍ണ സമന്വയം എന്നിവ ഇതില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു. സങ്കീര്‍ണ്ണമായ ഓപ്പ? വര്‍ക്ക് പാറ്റേണുകള്‍, കാസ്കേഡിംഗ് രൂപങ്ങള്‍, ജ്യാമിതീയ ഫ്രെയിമിംഗ്, അലങ്കരിച്ച ലാറ്റിസ് ഡീറ്റെയിലിംഗ്, പുഷ്പങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്

 ഡിസൈനുകള്‍ എന്നിവ ഈ ആഭരണങ്ങളുടെ സവിശേഷതകളാണ്.


 


സൂക്ഷ്മമായ ഡയമണ്ട് സെറ്റിംഗ്, ലെയേര്‍ഡ് മെറ്റല്‍ ക്രാഫ്റ്റ്സ്മാന്‍ഷിപ്പ്, കൂടാതെ കുഷ്യന്‍, പിയര്‍, ഓവല്‍, എമറാള്‍ഡ്, റൗണ്ട്-കട്ട് എന്നീ രൂപങ്ങളിലുള്ള നാച്ചുറല്‍ ജെംസ്റ്റോണുകള്‍ എന്നിവയിലൂടെ ഓരോ ഡിസൈനിലും ചലനാത്മകതയും പൂര്‍ണതയും ഉറപ്പാക്കുന്നു. വൈറ്റ് തനിഷ്ക് നാച്ചുറല്‍ ഡയമണ്ടുകള്‍ സ്വാഭാവിക രത്നങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നത് ഈ ശേഖരത്തിലുടനീളം ആഴവും കോ?ട്രാസ്റ്റും മികച്ച കാഴ്ചാനുഭവവും സൃഷ്ടിക്കുന്നു.


 


ഒരു സ്ത്രീയുടെ യാത്രയുടെ പല മുഖങ്ങളെയും ആ യാത്രയില്‍ അവളെ രൂപപ്പെടുത്തുന്ന ബന്ധങ്ങളെയും തനിഷ്ക് എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്നും 'സോള്‍സ് ഇന്‍ സിംഫണി'യിലൂടെ, പരമ്പരാഗത രീതികള്‍ക്കപ്പുറം, മൂല്യങ്ങളാലും പരസ്പര ബഹുമാനത്താലും നിര്‍വചിക്കപ്പെടുന്ന സഹോദര്യത്തിന്‍റെ ഒരു സമകാലിക ഭാവത്തെ മുന്നോട്ട് കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തനിഷ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പെല്‍കി ഷെറിംഗ് പറഞ്ഞു.


 


തനിഷ്ക് നാച്ചുറല്‍ ഡയമണ്ട്സ് 'സോള്‍സ് ഇന്‍ സിംഫണി' കളക്ഷന്‍ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.

---------------

3.

ടാറ്റ മോട്ടോഴ്സിന്‍റെ ഇലക്ട്രിക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യമേറുന്നു


കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വിവിധ വിഭാഗങ്ങളിലായി 3,400-ലധികം ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്ക് ഓര്‍ഡറുകള്‍ നേടി. 2,000 എസ്സിവികളും പിക്ക്-അപ്പുകളും, 900 ട്രക്കുകള്‍, 500 ബസുകള്‍ എന്നിവ  ഉള്‍പ്പെടുന്നതാണ് ഓര്‍ഡറുകള്‍.  ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, എഫ്എംസിജി, എഫ്എംസിഡി വിതരണം, ഇന്‍ട്രാ-സിറ്റി മൊബിലിറ്റി, സിമന്‍റ്, സ്റ്റീല്‍, ഖനനം, ടാര്‍മാക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇലക്ട്രിക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറെ.

 ---------------------

4.


2026 മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ ചരക്ക് നീക്കവുമായി റെക്കോര്‍ഡ് സൃഷ്ടിച്ച് ഡിപി വേള്‍ഡ് കൊച്ചി


77,637 ടിഇയു എന്ന റെക്കോര്‍ഡ് പ്രതിമാസ ചരക്ക് നീക്കം പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വ്യാപാര കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം ശക്തിപ്പെടുത്തി


കൊച്ചി : ഡിപി വേള്‍ഡ് കൊച്ചിയുടെ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്‍റ് ടെര്‍മിനല്‍ (ഐസിടിടി)  2026  മെയ് മാസത്തില്‍  ഏറ്റവും ഉയര്‍ന്ന പ്രതിമാസ ചരക്ക് നീക്കം രേഖപ്പെടുത്തി. ഇക്കാലയളവില്‍ ടെര്‍മിനല്‍ 77,637 ട്വന്‍റി-ഫൂട്ട് ഇക്വിവലന്‍റ് യൂണിറ്റുകള്‍ (ടിഇയു) കൈകാര്യം ചെയ്താണ് പ്രതിമാസ ചരക്ക് നീക്കത്തില്‍ ഈ നേട്ടം കൈവരിച്ചത്.  തുടര്‍ച്ചയായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ടെര്‍മിനലിലെ മൊത്തം ചരക്ക് അളവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം വര്‍ധിച്ചു.


ഉത്ഭവ-ലക്ഷ്യസ്ഥാന ചരക്ക് നീക്കത്തിന്‍റെ അളവ് പൊതുവേ സ്ഥിരത നിലനിര്‍ത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് വഴിതിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെ ട്രാന്‍ഷിപ്മെന്‍റിലെ വര്‍ധനവാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും കരുത്ത് പകര്‍ന്നത്. ഇതോടെ മെയ് മാസത്തില്‍ 28,000 ടിഇയു എന്ന റെക്കോര്‍ഡ് ട്രാന്‍ഷിപ്മെന്‍റും, 77,637 ടിഇയു എന്ന റെക്കോര്‍ഡ് പ്രതിമാസ ചരക്ക് കൈകാര്യം ചെയ്യലും ടെര്‍മിനല്‍ സ്വന്തമാക്കി.


 "ലോകോത്തര ഉല്‍പ്പാദനക്ഷമതാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ഇതിലൂടെ വ്യാപാരത്തിനുള്ള വിശ്വസനീയവും മുന്‍ഗണനാപൂര്‍ണവുമായ കവാടമെന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് ഡിപി വേള്‍ഡ് കൊച്ചിയുടെ പോര്‍ട്സ് ആന്‍ഡ് ടെര്‍മിനല്‍സ് സിഇഒ ദിപിന്‍ കയ്യാത്ത് പറഞ്ഞു.


മെയ് മാസത്തില്‍ ഡിപി വേള്‍ഡ് കൊച്ചി അധികമായി എത്തിയ 17 കപ്പല്‍ സര്‍വീസുകള്‍ വിജയകരമായി കൈകാര്യം ചെയ്തു. വര്‍ധിച്ച ചരക്ക് അളവുകള്‍ കാര്യക്ഷമമായി നിയന്ത്രിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ടെര്‍മിനലിന് സാധിച്ചു. ഉയര്‍ന്ന ആവശ്യകതകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ടെര്‍മിനലിന്‍റെ ശേഷിയും ശക്തമായ പ്രവര്‍ത്തന മികവുമാണ് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടത്.വര്‍ദ്ധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിസ്ഥാനസൗകര്യങ്ങളും പ്രവര്‍ത്തനശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഡിപി വേള്‍ഡ് കൊച്ചി തുടര്‍ച്ചയായി നിക്ഷേപം നടത്തിവരുന്നു.


-----------------------

5.

അമസോണ്‍ ഇന്ത്യയില്‍

 'വാട്ടര്‍ പോസിറ്റീവ്' നേട്ടം കൈവരിച്ചു


കൊച്ചി :ഇന്ത്യയില്‍ ഉപയോഗിക്കുന്നതിലധികം വെള്ളം സമൂഹങ്ങള്‍ക്ക്ംതിരിച്ചുനല്‍കുന്ന 'വാട്ടര്‍ പോസിറ്റീവ്' നേട്ടം അമസോണ്‍ കൈവരിച്ചു. 2027ഓടെ ഈ ലക്ഷ്യം നേടുമെന്ന പ്രഖ്യാപനം കമ്പനി നേരത്തേ നടത്തിയിരുന്നെങ്കിലും നിശ്ചിത സമയത്തിന് മുമ്പേ ലക്ഷ്യം പൂര്‍ത്തിയാക്കി. ആറു സംസ്ഥാനങ്ങളിലായി 62 കോടിയിലധികം രൂപയുടെ ജലസംരക്ഷണ പദ്ധതികളാണ് കമ്പനി നടപ്പാക്കിയത്. ഇവ പൂക്തലര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 400 കോടി ലിറ്ററിലധികം വെള്ളം പുനഃനിറയ്ക്കാന്‍ സാധിക്കും. ജല ഉപഭോഗം കുറയ്ക്കല്‍, മഴവെള്ള സംഭരണം, മലിനജല ശുദ്ധീകരണം, ജലക്ഷാമ മേഖലകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് ആമസോണ്‍ അറിയിച്ചു.

Thursday, 27 November 2025

അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി



 കൊച്ചിയഥാർത്ഥ പാലുംക്രീമും ഉപയോഗിച്ച് നിർമ്മിച്ച ഐസ്ക്രീമുകളുടെ മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തമായ അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉല്പന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി.

 പൂർണ്ണമായി വിഭജിക്കാവുന്നതും ആത്മസംതൃപ്തി നൽകുന്നതുമായ അരുൺ ഐസ്ക്രീം ഡോനട്ട് എല്ലായ്പ്പോഴും ആസ്വദിക്കാവുന്നൊരു ആത്യന്തിക ട്രീറ്റാണ്പാർട്ടികൾക്കുംകുടുംബ ഒത്തുചേരലുകൾക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നത്തിനുമിത് അനുയോജ്യമാണ്ഐസ്ക്രീമുകളുടെ ലോകത്തെ  പുതിയ കണ്ടുപിടുത്തം ശ്രദ്ധേയമായൊരു വഴിത്തിരിവാകും സൃഷ്ടിക്കുകഉന്മേഷദായകവുംആവേശകരവുംആസ്വാദ്യകരവുമായവ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നൊരു സംയോജനം കൂടിയാണ്  ചെറിയ മധുരം.

 ഇതിൻറെ സവിശേഷമായ രുചി സംയോജനംക്രീമി ഘടനആകർഷകമായ അവതരണം എന്നിവയെ ഉപഭോക്താക്കൾ ഏറെ പ്രശംസിക്കുകയും പ്രധാന മേഖലകളിൽ നടത്തിയ മാർക്കറ്റ് പരീക്ഷണങ്ങൾക്ക് വിപുലമായ അനുകൂല പ്രതികരണങ്ങളും ലഭിച്ചുബെൽജിയൻ ചോക്ലേറ്റ്കുക്കി ആൻഡ് ക്രീം എന്നീ രുചികളിലുള്ള അരുൺ ഐസ്ക്രീം ഡോനട്ടുകൾ 10 രൂപക്ക് എല്ലാ ഹാപ്പ് ഡെയ് ലിയിലുംഅരുൺ ഐസ്ക്രീം റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.


Wednesday, 26 November 2025

ക്രോമയില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍

 


വിവിധ വിഭാഗങ്ങളിലായി 
50 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ മുൻനിര ഓമ്‌നി ചാനല്‍ റീട്ടെയിലറായ ക്രോമ വിവിധ വിഭാഗങ്ങളില്‍ 50 ശതമാനം വരെ ആനുകൂല്യങ്ങളുമായി തങ്ങളുടെ വാർഷിക ബ്ലാക്ക് ഫ്രൈഡേ സെയില്‍ പ്രഖ്യാപിച്ചു. നവംബര്‍ 30 വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയില്‍.

സ്‌മാർട്ട് ഫോണുകളും ലാപ്ടോപുകളും മുതല്‍ വാഷിങ് മിഷ്യനുകളും ഓഡിയോ ഗിയറുകളും ഹോം അപ്ലയൻസുകളും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളിൽ ആകർഷക ഡീലുകളുമായി പുതുവർഷത്തിനു മുന്നേ വന്‍ നേട്ടമാണ് ക്രോമ ലഭ്യമാക്കുന്നത്.

39990 രൂപ മുതല്‍ 128 ജിബി ഐഫോണ്‍16, 45900 രൂപ മുതല്‍ 256 ജിബി ഐ ഫോണ്‍17, 54900 രൂപ മുതല്‍ 256 ജിബി ഐഫോണ്‍ എയര്‍ എന്നിങ്ങനെയാണ്‍ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഐഫോണുകളുടെ വില. സാംസങ് 8 കിലോ ഫ്രണ്ട് ലോഡ് വാഷിങ് മിഷ്യന് 30628 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മാക്ബുക് എയര്‍ എം4 55,911  രൂപ മുതലും സാംസങ് നെക്സ്റ്റ് ജെന്‍ എഐ പിസി 54741 രൂപയ്ക്കും ലഭിക്കും. കാഷ്ബാക്ക് ആനുകൂല്യങ്ങള്‍പങ്കാളിത്ത ബാങ്കുകള്‍ നല്കുന്ന ഇളവുകള്‍പഴയ ഉത്പന്നത്തിന്‍റെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങള്‍

കൂടാതെ സാംസങ്ടിസിഎല്‍ഹെയര്‍ ടിവികളില്‍ തെരഞ്ഞെടുത്തവയ്ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. 124,300 രൂപ വിലയുള്ള സാംസങ് 75 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി 62973 രൂപയ്ക്കും 47500 രൂപ വിലയുള്ള ക്രോമ 55 ഇഞ്ച് എല്‍ഇഡി യുഎച്ച്ഡി ടിവി 31990 രൂപയ്ക്കും ലഭിക്കും.

ഇന്ത്യയിലെമ്പാടുമുള്ള ക്രോമ സ്റ്റോറുകളില്‍ നിന്നോ www.croma.com അല്ലെങ്കില്‍ ടാറ്റാ നിയോ ആപ്പ് എന്നിവ വഴി ഓണ്‍ലൈനായോ ഉപഭോക്താക്കള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യങ്ങള്‍ നേടാം.

ഇന്ത്യയിലെ ഏറ്റവും മികച്ച ഷോപിങ് വാരങ്ങളില്‍ ഒന്നാണ് ബ്ലാക്ക് ഫ്രൈഡേ എന്നും ഈ വർഷം അർത്ഥവത്തായ വിലക്കുറക്കലുകളിലും ലളിതമായ പെയ്മെന്‍റ് തെരഞ്ഞെടുപ്പുകളിലുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇൻഫിനിറ്റി റീട്ടെയിലിന്‍റെ  വക്താവ് പറഞ്ഞു.

 

 

ദുബായ് ഹോട്ടലുകൾക്ക് ആഗോള അംഗീകാരം


 





ആഗോളതലത്തിലുള്ള അംഗീകാരങ്ങൾ നേടി ദുബായ് നഗരത്തിലെ ഹോട്ടലുകൾ. 2025-ലെ ആഗോളതലത്തിലുള്ള 50 മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ള അറ്റ്ലാന്റിസ് ദി റോയൽ, ഇതേ പട്ടികയിൽ 20-ാം സ്ഥാനത്തെത്തിയ ജുമൈറ മാർസ അൽ അറബ് റിസോർട്ട് എന്നീ ഹോട്ടലുകൾക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. 795 മുറികൾ, സ്യൂട്ടുകൾ, സിഗ്നേച്ചർ പെന്റ്ഹൗസുകൾ എന്നിവയുള്ള ഒരു അൾട്രാ ആഡംബര റിസോർട്ടാണ് അറ്റ്ലാന്റിസ് ദി റോയൽ. 2025 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ജുമൈറ മാർസ അൽ അറബ് റിസോർട്ടിൽ 386 മുറികളും സ്യൂട്ടുകളും 82 ബെർത്ത് സൂപ്പർയാച്ച് മറീനയുമാണുള്ളത്.


ആർക്കിടെക്ചറൽ സ്റ്റുഡിയോ ഫോസ്റ്റർ + പാർട്ണർമാർ രൂപകൽപ്പന ചെയ്ത ദി ലാന എന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദുബായിലെ മറ്റൊരാകർഷണം. 225 മുറികളും സ്യൂട്ടുകളും, റൂഫ്‌ടോപ്പ് ലോഞ്ച്, യുഎഇയിലെ ആദ്യത്തെ ഡിയോർ സ്പാ എന്നിവ ഇവിടെയുണ്ട്. ഐഎച്ച്ജിയുടെ പുതിയ സീൽ ദുബായ് മറീന വിഗ്നെറ്റ് കളക്ഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ടവറാണ്. 80-ലധികം നിലകളിലായി 1,000-ത്തിലധികം മുറികളും സ്യൂട്ടുകളും ഇതിൽ ഉൾപ്പെടുന്നു. വാസൽ ടവറിൽ സ്ഥിതി ചെയ്യുന്ന മന്ദാരിൻ ഓറിയന്റൽ ഡൗൺടൗൺ ഹോട്ടലിൽ 259 മുറികൾ, സ്യൂട്ടുകൾ, ഹെലിപാഡ്, രണ്ട് നിലകളുള്ള സ്പാ എന്നിവയുണ്ട്.


അതിമനോഹരമായ രൂപകൽപ്പന കൊണ്ട് വേറിട്ടുനിൽക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ 599 മുറികളുമാണുള്ളത്. അവയിൽ പലതും ജുമൈറ ബുർജ് അൽ അറബിനെ അഭിമുഖീകരിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. പ്രശസ്തമായ വൈൽഡ് വാദി വാട്ടർപാർക്കും ഈ ഹോട്ടലിലാണുള്ളത്. ബീച്ചിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഹോട്ടലായ ബുൾഗാരി റിസോർട്ട്, മരുഭൂമിയിലെ ഹോട്ടലുകളായ അൽ മഹ ഡെസേർട്ട് റിസോർട്ട് & സ്പാ, ബാബ് അൽ ഷംസ് തുടങ്ങിയവയാണ് ദുബായിലെ മറ്റ് പ്രശസ്തമായ ഹോട്ടലുകൾ.

Monday, 24 November 2025

ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ആദരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

 സ്പാര്‍ക്ക് അവാര്‍ഡിന്‍റെ ഗ്രാന്‍ഡ് പ്രീമിയറില്‍ ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ആദരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

 


കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നും 138 വര്‍ഷത്തെ പാരമ്പര്യമുള്ള   മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക   സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്  സ്പാര്‍ക്ക് അവാര്‍ഡിന്‍റെ ഗ്രാന്‍ഡ് പ്രീമിയറില്‍ രാജ്യത്തെ ചെറുകിട ബിസിനസ്സ് ഉടമകളെ ആദരിച്ചു. ഇവരുടെ അതിജീവനശേഷിനൂതനചിന്തനിശ്ചയദാര്‍ഢ്യം എന്നിവയാണ് ആദരിച്ചത്.

 

ചടങ്ങില്‍ ബോളിവുഡ് താരവും ബ്രാന്‍ഡ് അംബാസഡറുമായ ഷാരൂഖ് ഖാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 28 മികച്ച ചെറുകിട ബിസിനസ്സുകള്‍ക്ക്  മൊമന്‍റോകളും  സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വ്യവസായ പ്രമുഖര്‍ ഉള്‍പ്പെട്ട ഒരു സ്വതന്ത്ര ജൂറി നടത്തിയ വ്യക്തമായ വിലയിരുത്തലിലൂടെ 4000-ത്തിലധികമിടങ്ങളില്‍ നിന്നായി ലഭിച്ച 38,000-ത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

 

വാര്‍ഷിക വരുമാനം 20 ലക്ഷം രൂപയില്‍ താഴെയിലുള്ള ചെറുകിട ബിസിനസ് ഉടമകള്‍ക്ക് ഒരു വേദി നല്‍കാന്‍  ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ്  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക്ക് അവാര്‍ഡ്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഈ സംരംഭകരുടെ പരിശ്രമങ്ങളെയും സംഭാവനകളെയും അംഗീകരിച്ചുകൊണ്ട് അവരെ ആദരിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

 

ചെറുകിട ബിസിനസ്സ് ഉടമകള്‍ ബിഹാര്‍ഗുജറാത്ത്ലഖ്നൗഉത്തര്‍പ്രദേശ്ആന്ധ്രാപ്രദേശ്കര്‍ണാടകഡല്‍ഹിഒറീസകേരളംതമിഴ്നാട്രാജസ്ഥാന്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇത് ഇന്ത്യയിലുടനീളമുള്ള സമ്പന്നമായ സംരംഭക മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. വസ്ത്രവ്യാപാരംചായക്കടകൃഷിസ്പെയര്‍ പാര്‍ട്സ് വര്‍ക്ക്ഷോപ്പ്മൊബൈല്‍ ഷോപ്പുകള്‍പലചരക്ക് കടകള്‍  തുടങ്ങി വിവിധ മേഖലകളിലായി അവരുടെ സംരംഭങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്വുമണ്‍ എന്‍റര്‍പ്രണര്‍ ഓഫ് ദ ഇയര്‍എമര്‍ജിംഗ് ലീഡര്‍ ഓഫ് ദ ഇയര്‍ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ടെക് ട്രെയില്‍ബ്ലേസര്‍സോഷ്യല്‍ ഇംപാക്റ്റ് ലീഡര്‍ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ബിസിനസ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ്  അവാര്‍ഡുകള്‍ നല്‍കിയത്.

JUNE 21- 25 (2)

  ഡ്രീം ടെക്നോളജിയുടെ പുതിയ റോബോട്ടിക് വാക്വം ക്ലീനറുകള്‍ വിപണിയില്‍ കൊച്ചി : സ്മാര്‍ട്ട് ഹോം ഉപകരണ നിര്‍മാതാക്കളായ ഡ്രീം ടെക്നോളജി ഇന്ത്യയി...