Thursday, 27 November 2025

അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി



 കൊച്ചി: യഥാർത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിർമ്മിച്ച ഐസ്ക്രീമുകളുടെ മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തമായ അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉല്പന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി.

 പൂർണ്ണമായി വിഭജിക്കാവുന്നതും ആത്മസംതൃപ്തി നൽകുന്നതുമായ അരുൺ ഐസ്ക്രീം ഡോനട്ട് എല്ലായ്പ്പോഴും ആസ്വദിക്കാവുന്നൊരു ആത്യന്തിക ട്രീറ്റാണ്. പാർട്ടികൾക്കും, കുടുംബ ഒത്തുചേരലുകൾക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നത്തിനുമിത് അനുയോജ്യമാണ്. ഐസ്ക്രീമുകളുടെ ലോകത്തെ ഈ പുതിയ കണ്ടുപിടുത്തം ശ്രദ്ധേയമായൊരു വഴിത്തിരിവാകും സൃഷ്ടിക്കുക. ഉന്മേഷദായകവും, ആവേശകരവും, ആസ്വാദ്യകരവുമായവ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നൊരു സംയോജനം കൂടിയാണ് ഈ ചെറിയ മധുരം.

 ഇതിൻറെ സവിശേഷമായ രുചി സംയോജനം, ക്രീമി ഘടന, ആകർഷകമായ അവതരണം എന്നിവയെ ഉപഭോക്താക്കൾ ഏറെ പ്രശംസിക്കുകയും പ്രധാന മേഖലകളിൽ നടത്തിയ മാർക്കറ്റ് പരീക്ഷണങ്ങൾക്ക് വിപുലമായ അനുകൂല പ്രതികരണങ്ങളും ലഭിച്ചു. ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻഡ് ക്രീം എന്നീ രുചികളിലുള്ള അരുൺ ഐസ്ക്രീം ഡോനട്ടുകൾ 10 രൂപക്ക് എല്ലാ ഹാപ്പ് ഡെയ് ലിയിലും, അരുൺ ഐസ്ക്രീം റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.


No comments:

Post a Comment

സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു

ഡോളര്‍ ബിഗ്ബോസ് ദക്ഷിണേന്ത്യന്‍ വിപണിയില്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവുമായുള്ള സഹകരണം ദീര്‍ഘിപ്പിച്ചു   -പുതിയ ഡോളര്‍ ബിഗ്ബോസ് ടിവി പരസ്യത...