ഡ്രീം ടെക്നോളജിയുടെ പുതിയ റോബോട്ടിക് വാക്വം ക്ലീനറുകള്‍ വിപണിയില്‍
കൊച്ചി : സ്മാര്‍ട്ട് ഹോം ഉപകരണ നിര്‍മാതാക്കളായ ഡ്രീം ടെക്നോളജി ഇന്ത്യയില്‍ പുതിയ എല്‍50എസ് പ്രോ അള്‍ട്രാ, 25, എല്‍50 അള്‍ട്രാ സിഇ റോബോട്ടിക് വാക്വം ക്ലീനറുകള്‍ അവതരിപ്പിച്ചു. യഥാക്രമം 30, 000പിഎ സക്ഷന്‍ ശേഷിയുള്ള ഈ ഉപകരണങ്ങള്‍ പൊടി, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ എല്‍50എസ് പ്രോ അള്‍ട്രാ 79, 999 രൂപയ്ക്കും എല്‍50 അള്‍ട്രാ സിഇ 64, 999 രൂപയ്ക്കും ലഭ്യമാകും.
-------------------------
15.
രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരെ സിഎംഎഫ്ആര്‍ഐയുടെ ബോധവല്‍ക്കരണം
കൊച്ചി: കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍ക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ദേശീയതലത്തില്‍ നടപ്പാക്കുന്ന 'ഖേത് ബച്ചാവോ അഭിയാനിന്‍റെ' ഭാഗമായി സിഎംഎഫ്ആര്‍ഐയില്‍ നടന്ന ബോധവല്‍കരണ പരിപാടിയില്‍ 200ലേറെ കര്‍ഷകര്‍ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കര്‍ഷകര്‍ മാറണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.
രാസവളങ്ങളോടുള്ള അമിത പ്രിയം മണ്ണിന്‍റെ സ്വാഭാവിക പോഷകഘടനയെ ബാധിക്കും. ജല-വായു മലിനീകരണത്തിനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കടുത്ത പരിസ്ഥിതി നാശത്തിനും കാരണമാകും. അമിത രാസവളപ്രയോഗത്തിലൂടെയുണ്ടാകുന്ന പോഷക ചോര്‍ച്ച ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് സിഎംഎഫ്ആര്‍ഐ. വികസിപ്പിച്ചെടുത്ത ജൈവ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. കടല്‍പായലുകളില്‍ നിന്ന് നിര്‍മ്മിച്ച ബയോ-ഫെര്‍ട്ടിലൈസറുകള്‍, ബയോസ്റ്റിമുലന്‍റുകള്‍, മത്സ്യമാലിന്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 'ഫിഷ്ലൈസര്‍' എന്ന ജൈവവളം, ജൈവമാലിന്യ സംസ്കരണത്തിനുള്ള പട്ടാളപുഴു അധിഷ്ടിത സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം പരിചയപ്പെടുത്തി.
ഇത്തരം ജൈവസംരംഭങ്ങള്‍ മണ്ണിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും, സുസ്ഥിരമായ പ്രകൃതിദത്ത കൃഷിരീതികള്‍ക്കും പ്രയോജനകരമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിഎംഎഫ്ആര്‍ഐ. ഡയറക്ടര്‍ ഡോ ഗ്രിന്‍സ? ജോര്‍ജ്ജ് പറഞ്ഞു.
ജൈവമാലിന്യ സംസ്കരണത്തിന് പുറമെ, പട്ടാളപുഴുവിനെ ഉപയോഗിച്ച് മത്സ്യത്തീറ്റ നിര്‍മിക്കുന്ന രീതിയും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.
ദേശീയതല കാമ്പയിനിന്‍റെ ഭാഗമായി മണ്ണും ജലസമ്പത്തും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മുന്‍നിര്‍ത്തി സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ കേരളത്തിലെ മുപ്പതോളം കൃഷിഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 12 ജില്ലകളിലായി ആയിരത്തി അഞ്ഞൂറിലധികം കര്‍ഷകരെ ബോധവല്‍കരിക്കാനായെന്ന് ഡോ ഗ്രിന്‍സ? ജോര്‍ജ് പറഞ്ഞു.
ഡോ. കാര്‍ത്തിക കെ.എസ്., ഡോ സനല്‍ എബ്നേസര്‍, ഡോ വിദ്യ ആര്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍
1. സിഎംഎഫ്ആര്‍ഐയില്‍ നടന്ന കര്‍ഷക ബോധവല്‍കരണ പരിപാടി ഡയറക്ടര്‍ ഡോ ഗ്രിന്‍സ? ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
2. സിഎംഎഫ്ആര്‍ഐയില്‍ നടന്ന കര്‍ഷക ബോധവല്‍കരണ പരിപാടിയില്‍ പട്ടാളപുഴു അധിഷ്ടിത ജൈവമാലിന്യ സംസ്കരണ രീതി പരിചയപ്പെടുത്തുന്നു.
----------------
16.
ആമസോണ്‍ ഇന്ത്യയുടെ പ്രൈം ഡേ
ജൂലൈ 4 മുതല്‍ 6 വരെ
കൊച്ചി: ആമസോണ്‍ ഇന്ത്യ, പ്രൈം അംഗങ്ങള്‍ക്കായി മാത്രം സംഘടിപ്പിക്കുന്ന വാര്‍ഷിക ഷോപ്പിംഗ് പരിപാടിയായ പ്രൈം ഡേയുടെ 10-ാം പതിപ്പ് ജൂലൈ 4-ന് രാത്രി 12:00 മണി മുതല്‍ ജൂലൈ 6-ന് രാത്രി 11:59 മണിവരെ. 72 മണിക്കൂര്‍ നീളുന്ന ഈ പരിപാടിയില്‍ വിവിധ വിഭാഗങ്ങളിലായി ഓഫറുകള്‍, പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍, ഷോപ്പിംഗ് ആനുകൂല്യങ്ങള്‍, വിനോദ ഓഫറുകള്‍ എന്നിവ ലഭ്യമാകും.
ഇന്ത്യയിലെ പ്രൈം ഡേയുടെ ഒരു ദശാബ്ദം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായി, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഫാഷന്‍, ഹോം ആന്‍ഡ് കിച്ചന്‍, ബ്യൂട്ടി, കളിപ്പാട്ടങ്ങള്‍, ദൈനംദിന ആവശ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലായി പ്രത്യേക ഡീലുകള്‍ആമസോണ്‍ അവതരിപ്പിക്കുന്നു. എസ്ബിഐ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് പേയ്മെന്‍റ് നടത്തുന്ന പ്രൈം അംഗങ്ങള്‍ക്ക് അധികമായി 10 ശതമാനം വരെ ലാഭവും ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന അംഗങ്ങള്‍ക്ക് പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും


