സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകാരം: ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎം വഴികാട്ടും
ജൂണ്‍ 24 ന് ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കും
തിരുവനന്തപുരം: ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓണ്‍ലൈന്‍ സെഷനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് പരിപാടി.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഓണ്‍ലൈന്‍ സെഷന് നേതൃത്വം നല്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരത്തിനായി ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതയും യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കല്‍ പ്രക്രിയ, സമര്‍പ്പിക്കേണ്ട രേഖകളുടെ ആവശ്യകത, മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ചോദ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കേണ്ട രീതി തുടങ്ങിയവയില്‍ വ്യക്തത നേടാനാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ചക്ടറുകള്‍, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സെഷന്‍ ഉപയോഗപ്രദമാകും.
----------------------
2.
തനിഷ്ക് പുതിയ നാച്ചുറല്‍ ഡയമണ്ട് ശേഖരമായ
'സോള്‍സ് ഇന്‍ സിംഫണി' അവതരിപ്പിച്ചു
കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള, ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക്, തങ്ങളുടെ ഏറ്റവും പുതിയ നാച്ചുറല്‍ ഡയമണ്ട് കളക്ഷനായ 'സോള്‍സ് ഇന്‍ സിംഫണി' പുറത്തിറക്കി. 18 കാരറ്റ് സ്വര്‍ണത്തിനൊപ്പം 100 ശതമാനം സ്വാഭാവിക വജ്രങ്ങളും രത്നങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ ആഭരണ ശേഖരം.
ദൈനംദിന ഒത്തുചേരലുകളിലും, പ്രത്യേക അവസരങ്ങളിലും ഒരുപോലെ അണിയാന്‍ കഴിയുന്ന ആഭരണങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് 'സോള്‍സ് ഇന്‍ സിംഫണി'. സ്ത്രീകളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ബന്ധങ്ങളെയും അവര്‍ പങ്കിടുന്ന അനുഭവങ്ങളെയും സൗഹൃദങ്ങളെയും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.
സമകാലിക വീക്ഷണത്തിലൂള്ള പാരമ്പര്യ കരകൗശലവിദ്യയുടെ താളത്തില്‍ നിന്നാണ് ഈ ആഭരണ ശേഖരം പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ഫ്ലൂയിഡ് മൂവ്മെന്‍റ്, ആര്‍ക്കിടെക്ചറല്‍ ഡീറ്റെയിലിംഗ്, ആകര്‍ഷകമായ വര്‍ണ സമന്വയം എന്നിവ ഇതില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു. സങ്കീര്‍ണ്ണമായ ഓപ്പ? വര്‍ക്ക് പാറ്റേണുകള്‍, കാസ്കേഡിംഗ് രൂപങ്ങള്‍, ജ്യാമിതീയ ഫ്രെയിമിംഗ്, അലങ്കരിച്ച ലാറ്റിസ് ഡീറ്റെയിലിംഗ്, പുഷ്പങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്
ഡിസൈനുകള്‍ എന്നിവ ഈ ആഭരണങ്ങളുടെ സവിശേഷതകളാണ്.
സൂക്ഷ്മമായ ഡയമണ്ട് സെറ്റിംഗ്, ലെയേര്‍ഡ് മെറ്റല്‍ ക്രാഫ്റ്റ്സ്മാന്‍ഷിപ്പ്, കൂടാതെ കുഷ്യന്‍, പിയര്‍, ഓവല്‍, എമറാള്‍ഡ്, റൗണ്ട്-കട്ട് എന്നീ രൂപങ്ങളിലുള്ള നാച്ചുറല്‍ ജെംസ്റ്റോണുകള്‍ എന്നിവയിലൂടെ ഓരോ ഡിസൈനിലും ചലനാത്മകതയും പൂര്‍ണതയും ഉറപ്പാക്കുന്നു. വൈറ്റ് തനിഷ്ക് നാച്ചുറല്‍ ഡയമണ്ടുകള്‍ സ്വാഭാവിക രത്നങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നത് ഈ ശേഖരത്തിലുടനീളം ആഴവും കോ?ട്രാസ്റ്റും മികച്ച കാഴ്ചാനുഭവവും സൃഷ്ടിക്കുന്നു.
ഒരു സ്ത്രീയുടെ യാത്രയുടെ പല മുഖങ്ങളെയും ആ യാത്രയില്‍ അവളെ രൂപപ്പെടുത്തുന്ന ബന്ധങ്ങളെയും തനിഷ്ക് എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്നും 'സോള്‍സ് ഇന്‍ സിംഫണി'യിലൂടെ, പരമ്പരാഗത രീതികള്‍ക്കപ്പുറം, മൂല്യങ്ങളാലും പരസ്പര ബഹുമാനത്താലും നിര്‍വചിക്കപ്പെടുന്ന സഹോദര്യത്തിന്‍റെ ഒരു സമകാലിക ഭാവത്തെ മുന്നോട്ട് കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തനിഷ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പെല്‍കി ഷെറിംഗ് പറഞ്ഞു.
തനിഷ്ക് നാച്ചുറല്‍ ഡയമണ്ട്സ് 'സോള്‍സ് ഇന്‍ സിംഫണി' കളക്ഷന്‍ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.
---------------
3.
ടാറ്റ മോട്ടോഴ്സിന്‍റെ ഇലക്ട്രിക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യമേറുന്നു
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വിവിധ വിഭാഗങ്ങളിലായി 3,400-ലധികം ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്ക് ഓര്‍ഡറുകള്‍ നേടി. 2,000 എസ്സിവികളും പിക്ക്-അപ്പുകളും, 900 ട്രക്കുകള്‍, 500 ബസുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓര്‍ഡറുകള്‍. ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, എഫ്എംസിജി, എഫ്എംസിഡി വിതരണം, ഇന്‍ട്രാ-സിറ്റി മൊബിലിറ്റി, സിമന്‍റ്, സ്റ്റീല്‍, ഖനനം, ടാര്‍മാക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇലക്ട്രിക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറെ.
---------------------
4.
2026 മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ ചരക്ക് നീക്കവുമായി റെക്കോര്‍ഡ് സൃഷ്ടിച്ച് ഡിപി വേള്‍ഡ് കൊച്ചി
77,637 ടിഇയു എന്ന റെക്കോര്‍ഡ് പ്രതിമാസ ചരക്ക് നീക്കം പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വ്യാപാര കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം ശക്തിപ്പെടുത്തി
കൊച്ചി : ഡിപി വേള്‍ഡ് കൊച്ചിയുടെ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്‍റ് ടെര്‍മിനല്‍ (ഐസിടിടി) 2026 മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ചരക്ക് നീക്കം രേഖപ്പെടുത്തി. ഇക്കാലയളവില്‍ ടെര്‍മിനല്‍ 77,637 ട്വന്‍റി-ഫൂട്ട് ഇക്വിവലന്‍റ് യൂണിറ്റുകള്‍ (ടിഇയു) കൈകാര്യം ചെയ്താണ് പ്രതിമാസ ചരക്ക് നീക്കത്തില്‍ ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ടെര്‍മിനലിലെ മൊത്തം ചരക്ക് അളവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം വര്‍ധിച്ചു.
ഉത്ഭവ-ലക്ഷ്യസ്ഥാന ചരക്ക് നീക്കത്തിന്‍റെ അളവ് പൊതുവേ സ്ഥിരത നിലനിര്‍ത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് വഴിതിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെ ട്രാന്‍ഷിപ്മെന്‍റിലെ വര്‍ധനവാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും കരുത്ത് പകര്‍ന്നത്. ഇതോടെ മെയ് മാസത്തില്‍ 28,000 ടിഇയു എന്ന റെക്കോര്‍ഡ് ട്രാന്‍ഷിപ്മെന്‍റും, 77,637 ടിഇയു എന്ന റെക്കോര്‍ഡ് പ്രതിമാസ ചരക്ക് കൈകാര്യം ചെയ്യലും ടെര്‍മിനല്‍ സ്വന്തമാക്കി.
"ലോകോത്തര ഉല്‍പ്പാദനക്ഷമതാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ഇതിലൂടെ വ്യാപാരത്തിനുള്ള വിശ്വസനീയവും മുന്‍ഗണനാപൂര്‍ണവുമായ കവാടമെന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് ഡിപി വേള്‍ഡ് കൊച്ചിയുടെ പോര്‍ട്സ് ആന്‍ഡ് ടെര്‍മിനല്‍സ് സിഇഒ ദിപിന്‍ കയ്യാത്ത് പറഞ്ഞു.
മെയ് മാസത്തില്‍ ഡിപി വേള്‍ഡ് കൊച്ചി അധികമായി എത്തിയ 17 കപ്പല്‍ സര്‍വീസുകള്‍ വിജയകരമായി കൈകാര്യം ചെയ്തു. വര്‍ധിച്ച ചരക്ക് അളവുകള്‍ കാര്യക്ഷമമായി നിയന്ത്രിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ടെര്‍മിനലിന് സാധിച്ചു. ഉയര്‍ന്ന ആവശ്യകതകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ടെര്‍മിനലിന്‍റെ ശേഷിയും ശക്തമായ പ്രവര്‍ത്തന മികവുമാണ് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടത്.വര്‍ദ്ധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിസ്ഥാനസൗകര്യങ്ങളും പ്രവര്‍ത്തനശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഡിപി വേള്‍ഡ് കൊച്ചി തുടര്‍ച്ചയായി നിക്ഷേപം നടത്തിവരുന്നു.
-----------------------
5.
അമസോണ്‍ ഇന്ത്യയില്‍
'വാട്ടര്‍ പോസിറ്റീവ്' നേട്ടം കൈവരിച്ചു
കൊച്ചി :ഇന്ത്യയില്‍ ഉപയോഗിക്കുന്നതിലധികം വെള്ളം സമൂഹങ്ങള്‍ക്ക്ംതിരിച്ചുനല്‍കുന്ന 'വാട്ടര്‍ പോസിറ്റീവ്' നേട്ടം അമസോണ്‍ കൈവരിച്ചു. 2027ഓടെ ഈ ലക്ഷ്യം നേടുമെന്ന പ്രഖ്യാപനം കമ്പനി നേരത്തേ നടത്തിയിരുന്നെങ്കിലും നിശ്ചിത സമയത്തിന് മുമ്പേ ലക്ഷ്യം പൂര്‍ത്തിയാക്കി. ആറു സംസ്ഥാനങ്ങളിലായി 62 കോടിയിലധികം രൂപയുടെ ജലസംരക്ഷണ പദ്ധതികളാണ് കമ്പനി നടപ്പാക്കിയത്. ഇവ പൂക്തലര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 400 കോടി ലിറ്ററിലധികം വെള്ളം പുനഃനിറയ്ക്കാന്‍ സാധിക്കും. ജല ഉപഭോഗം കുറയ്ക്കല്‍, മഴവെള്ള സംഭരണം, മലിനജല ശുദ്ധീകരണം, ജലക്ഷാമ മേഖലകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് ആമസോണ്‍ അറിയിച്ചു.

No comments:
Post a Comment