Thursday, 27 November 2025

അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി



 കൊച്ചിയഥാർത്ഥ പാലുംക്രീമും ഉപയോഗിച്ച് നിർമ്മിച്ച ഐസ്ക്രീമുകളുടെ മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തമായ അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉല്പന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി.

 പൂർണ്ണമായി വിഭജിക്കാവുന്നതും ആത്മസംതൃപ്തി നൽകുന്നതുമായ അരുൺ ഐസ്ക്രീം ഡോനട്ട് എല്ലായ്പ്പോഴും ആസ്വദിക്കാവുന്നൊരു ആത്യന്തിക ട്രീറ്റാണ്പാർട്ടികൾക്കുംകുടുംബ ഒത്തുചേരലുകൾക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നത്തിനുമിത് അനുയോജ്യമാണ്ഐസ്ക്രീമുകളുടെ ലോകത്തെ  പുതിയ കണ്ടുപിടുത്തം ശ്രദ്ധേയമായൊരു വഴിത്തിരിവാകും സൃഷ്ടിക്കുകഉന്മേഷദായകവുംആവേശകരവുംആസ്വാദ്യകരവുമായവ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നൊരു സംയോജനം കൂടിയാണ്  ചെറിയ മധുരം.

 ഇതിൻറെ സവിശേഷമായ രുചി സംയോജനംക്രീമി ഘടനആകർഷകമായ അവതരണം എന്നിവയെ ഉപഭോക്താക്കൾ ഏറെ പ്രശംസിക്കുകയും പ്രധാന മേഖലകളിൽ നടത്തിയ മാർക്കറ്റ് പരീക്ഷണങ്ങൾക്ക് വിപുലമായ അനുകൂല പ്രതികരണങ്ങളും ലഭിച്ചുബെൽജിയൻ ചോക്ലേറ്റ്കുക്കി ആൻഡ് ക്രീം എന്നീ രുചികളിലുള്ള അരുൺ ഐസ്ക്രീം ഡോനട്ടുകൾ 10 രൂപക്ക് എല്ലാ ഹാപ്പ് ഡെയ് ലിയിലുംഅരുൺ ഐസ്ക്രീം റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.


Wednesday, 26 November 2025

ക്രോമയില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍

 


വിവിധ വിഭാഗങ്ങളിലായി 
50 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ മുൻനിര ഓമ്‌നി ചാനല്‍ റീട്ടെയിലറായ ക്രോമ വിവിധ വിഭാഗങ്ങളില്‍ 50 ശതമാനം വരെ ആനുകൂല്യങ്ങളുമായി തങ്ങളുടെ വാർഷിക ബ്ലാക്ക് ഫ്രൈഡേ സെയില്‍ പ്രഖ്യാപിച്ചു. നവംബര്‍ 30 വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയില്‍.

സ്‌മാർട്ട് ഫോണുകളും ലാപ്ടോപുകളും മുതല്‍ വാഷിങ് മിഷ്യനുകളും ഓഡിയോ ഗിയറുകളും ഹോം അപ്ലയൻസുകളും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളിൽ ആകർഷക ഡീലുകളുമായി പുതുവർഷത്തിനു മുന്നേ വന്‍ നേട്ടമാണ് ക്രോമ ലഭ്യമാക്കുന്നത്.

39990 രൂപ മുതല്‍ 128 ജിബി ഐഫോണ്‍16, 45900 രൂപ മുതല്‍ 256 ജിബി ഐ ഫോണ്‍17, 54900 രൂപ മുതല്‍ 256 ജിബി ഐഫോണ്‍ എയര്‍ എന്നിങ്ങനെയാണ്‍ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഐഫോണുകളുടെ വില. സാംസങ് 8 കിലോ ഫ്രണ്ട് ലോഡ് വാഷിങ് മിഷ്യന് 30628 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മാക്ബുക് എയര്‍ എം4 55,911  രൂപ മുതലും സാംസങ് നെക്സ്റ്റ് ജെന്‍ എഐ പിസി 54741 രൂപയ്ക്കും ലഭിക്കും. കാഷ്ബാക്ക് ആനുകൂല്യങ്ങള്‍പങ്കാളിത്ത ബാങ്കുകള്‍ നല്കുന്ന ഇളവുകള്‍പഴയ ഉത്പന്നത്തിന്‍റെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങള്‍

കൂടാതെ സാംസങ്ടിസിഎല്‍ഹെയര്‍ ടിവികളില്‍ തെരഞ്ഞെടുത്തവയ്ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. 124,300 രൂപ വിലയുള്ള സാംസങ് 75 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി 62973 രൂപയ്ക്കും 47500 രൂപ വിലയുള്ള ക്രോമ 55 ഇഞ്ച് എല്‍ഇഡി യുഎച്ച്ഡി ടിവി 31990 രൂപയ്ക്കും ലഭിക്കും.

ഇന്ത്യയിലെമ്പാടുമുള്ള ക്രോമ സ്റ്റോറുകളില്‍ നിന്നോ www.croma.com അല്ലെങ്കില്‍ ടാറ്റാ നിയോ ആപ്പ് എന്നിവ വഴി ഓണ്‍ലൈനായോ ഉപഭോക്താക്കള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യങ്ങള്‍ നേടാം.

ഇന്ത്യയിലെ ഏറ്റവും മികച്ച ഷോപിങ് വാരങ്ങളില്‍ ഒന്നാണ് ബ്ലാക്ക് ഫ്രൈഡേ എന്നും ഈ വർഷം അർത്ഥവത്തായ വിലക്കുറക്കലുകളിലും ലളിതമായ പെയ്മെന്‍റ് തെരഞ്ഞെടുപ്പുകളിലുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇൻഫിനിറ്റി റീട്ടെയിലിന്‍റെ  വക്താവ് പറഞ്ഞു.

 

 

ദുബായ് ഹോട്ടലുകൾക്ക് ആഗോള അംഗീകാരം


 





ആഗോളതലത്തിലുള്ള അംഗീകാരങ്ങൾ നേടി ദുബായ് നഗരത്തിലെ ഹോട്ടലുകൾ. 2025-ലെ ആഗോളതലത്തിലുള്ള 50 മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ള അറ്റ്ലാന്റിസ് ദി റോയൽ, ഇതേ പട്ടികയിൽ 20-ാം സ്ഥാനത്തെത്തിയ ജുമൈറ മാർസ അൽ അറബ് റിസോർട്ട് എന്നീ ഹോട്ടലുകൾക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. 795 മുറികൾ, സ്യൂട്ടുകൾ, സിഗ്നേച്ചർ പെന്റ്ഹൗസുകൾ എന്നിവയുള്ള ഒരു അൾട്രാ ആഡംബര റിസോർട്ടാണ് അറ്റ്ലാന്റിസ് ദി റോയൽ. 2025 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ജുമൈറ മാർസ അൽ അറബ് റിസോർട്ടിൽ 386 മുറികളും സ്യൂട്ടുകളും 82 ബെർത്ത് സൂപ്പർയാച്ച് മറീനയുമാണുള്ളത്.


ആർക്കിടെക്ചറൽ സ്റ്റുഡിയോ ഫോസ്റ്റർ + പാർട്ണർമാർ രൂപകൽപ്പന ചെയ്ത ദി ലാന എന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദുബായിലെ മറ്റൊരാകർഷണം. 225 മുറികളും സ്യൂട്ടുകളും, റൂഫ്‌ടോപ്പ് ലോഞ്ച്, യുഎഇയിലെ ആദ്യത്തെ ഡിയോർ സ്പാ എന്നിവ ഇവിടെയുണ്ട്. ഐഎച്ച്ജിയുടെ പുതിയ സീൽ ദുബായ് മറീന വിഗ്നെറ്റ് കളക്ഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ടവറാണ്. 80-ലധികം നിലകളിലായി 1,000-ത്തിലധികം മുറികളും സ്യൂട്ടുകളും ഇതിൽ ഉൾപ്പെടുന്നു. വാസൽ ടവറിൽ സ്ഥിതി ചെയ്യുന്ന മന്ദാരിൻ ഓറിയന്റൽ ഡൗൺടൗൺ ഹോട്ടലിൽ 259 മുറികൾ, സ്യൂട്ടുകൾ, ഹെലിപാഡ്, രണ്ട് നിലകളുള്ള സ്പാ എന്നിവയുണ്ട്.


അതിമനോഹരമായ രൂപകൽപ്പന കൊണ്ട് വേറിട്ടുനിൽക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ 599 മുറികളുമാണുള്ളത്. അവയിൽ പലതും ജുമൈറ ബുർജ് അൽ അറബിനെ അഭിമുഖീകരിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. പ്രശസ്തമായ വൈൽഡ് വാദി വാട്ടർപാർക്കും ഈ ഹോട്ടലിലാണുള്ളത്. ബീച്ചിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഹോട്ടലായ ബുൾഗാരി റിസോർട്ട്, മരുഭൂമിയിലെ ഹോട്ടലുകളായ അൽ മഹ ഡെസേർട്ട് റിസോർട്ട് & സ്പാ, ബാബ് അൽ ഷംസ് തുടങ്ങിയവയാണ് ദുബായിലെ മറ്റ് പ്രശസ്തമായ ഹോട്ടലുകൾ.

Monday, 24 November 2025

ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ആദരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

 സ്പാര്‍ക്ക് അവാര്‍ഡിന്‍റെ ഗ്രാന്‍ഡ് പ്രീമിയറില്‍ ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ആദരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

 


കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നും 138 വര്‍ഷത്തെ പാരമ്പര്യമുള്ള   മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക   സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്  സ്പാര്‍ക്ക് അവാര്‍ഡിന്‍റെ ഗ്രാന്‍ഡ് പ്രീമിയറില്‍ രാജ്യത്തെ ചെറുകിട ബിസിനസ്സ് ഉടമകളെ ആദരിച്ചു. ഇവരുടെ അതിജീവനശേഷിനൂതനചിന്തനിശ്ചയദാര്‍ഢ്യം എന്നിവയാണ് ആദരിച്ചത്.

 

ചടങ്ങില്‍ ബോളിവുഡ് താരവും ബ്രാന്‍ഡ് അംബാസഡറുമായ ഷാരൂഖ് ഖാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 28 മികച്ച ചെറുകിട ബിസിനസ്സുകള്‍ക്ക്  മൊമന്‍റോകളും  സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വ്യവസായ പ്രമുഖര്‍ ഉള്‍പ്പെട്ട ഒരു സ്വതന്ത്ര ജൂറി നടത്തിയ വ്യക്തമായ വിലയിരുത്തലിലൂടെ 4000-ത്തിലധികമിടങ്ങളില്‍ നിന്നായി ലഭിച്ച 38,000-ത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

 

വാര്‍ഷിക വരുമാനം 20 ലക്ഷം രൂപയില്‍ താഴെയിലുള്ള ചെറുകിട ബിസിനസ് ഉടമകള്‍ക്ക് ഒരു വേദി നല്‍കാന്‍  ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ്  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക്ക് അവാര്‍ഡ്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഈ സംരംഭകരുടെ പരിശ്രമങ്ങളെയും സംഭാവനകളെയും അംഗീകരിച്ചുകൊണ്ട് അവരെ ആദരിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

 

ചെറുകിട ബിസിനസ്സ് ഉടമകള്‍ ബിഹാര്‍ഗുജറാത്ത്ലഖ്നൗഉത്തര്‍പ്രദേശ്ആന്ധ്രാപ്രദേശ്കര്‍ണാടകഡല്‍ഹിഒറീസകേരളംതമിഴ്നാട്രാജസ്ഥാന്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇത് ഇന്ത്യയിലുടനീളമുള്ള സമ്പന്നമായ സംരംഭക മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. വസ്ത്രവ്യാപാരംചായക്കടകൃഷിസ്പെയര്‍ പാര്‍ട്സ് വര്‍ക്ക്ഷോപ്പ്മൊബൈല്‍ ഷോപ്പുകള്‍പലചരക്ക് കടകള്‍  തുടങ്ങി വിവിധ മേഖലകളിലായി അവരുടെ സംരംഭങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്വുമണ്‍ എന്‍റര്‍പ്രണര്‍ ഓഫ് ദ ഇയര്‍എമര്‍ജിംഗ് ലീഡര്‍ ഓഫ് ദ ഇയര്‍ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ടെക് ട്രെയില്‍ബ്ലേസര്‍സോഷ്യല്‍ ഇംപാക്റ്റ് ലീഡര്‍ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ബിസിനസ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ്  അവാര്‍ഡുകള്‍ നല്‍കിയത്.

Sunday, 16 November 2025

വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍

 



തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍


വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍

തിരുവനന്തപുരം: ജര്‍മ്മനിയിലേക്കുള്ള വിസ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ തിരുവനന്തപുരത്ത് വിസ ക്യാമ്പുകള്‍ നടത്തുന്നത് പരിഗണിക്കുമെന്ന് ബാംഗ്ലൂരിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സലും വിസാ വിഭാഗം മേധാവിയുമായ ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. ജിടെക്കിന്‍റേയും ടെക്നോപാര്‍ക്കിലെ മറ്റ് കമ്പനികളുടേയും പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച അദ്ദേഹത്തെ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)സ്വീകരിച്ചു.

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സലും ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം, ജിടെക് സെക്രട്ടറിയും തിരുവനന്തപുരം ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവരും സന്നിഹിതരായി.

യുഎസ്ടി ഗ്ലോബല്‍, ക്വസ്റ്റ് ഗ്ലോബല്‍, അലയന്‍സ് സര്‍വീസസ്, ആക്സിയ, ഡിസ്പേസ്, ടാറ്റ എല്‍ക്സി, സണ്‍ടെക് എന്നിവയുള്‍പ്പെടെ 15 കമ്പനികളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ ജര്‍മ്മന്‍ വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ് (വിഎഫ്എസ് ) സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു.

തലസ്ഥാനജില്ലയില്‍ ഒരു വിസ സെന്‍റര്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന ജര്‍മ്മന്‍ കോണ്‍സുലേറ്റിന് അറിയാമെന്ന് ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു വിസ സെന്‍റര്‍ പുനഃസ്ഥാപിക്കാനെടുക്കുന്ന സമയപരിധിയെക്കുറിച്ച്  ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഒന്ന്-രണ്ടു മാസങ്ങളുടെ ഇടവേളകളില്‍ വിസ ക്യാമ്പ് നടത്താനാകും. വിസയ്ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കാന്‍ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കും.

കേരളത്തിനും ജര്‍മ്മനിക്കുമിടയില്‍ വിവിധ ബിസിനസ്- സാംസ്കാരിക മേഖലകളില്‍ സമാന താല്പര്യവും ശക്തമായ ബന്ധമുണ്ട്. ജര്‍മ്മന്‍ വിസ അപേക്ഷകള്‍ക്കായി സംഘടനകളില്‍ നിന്നുള്ള ഡിജിറ്റല്‍ ലെറ്ററുകളും ഡിജിറ്റല്‍ ഒപ്പുകളും അംഗീകരിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നിന്ന് പ്രതിമാസം കുറഞ്ഞത് 250-300 ജര്‍മ്മന്‍ വിസ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ക്കായി കൊച്ചി വരെ യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരത്ത് ഒരു ജര്‍മ്മന്‍ വിഎഫ്എസ് സെന്‍റര്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന നഗരിയില്‍ ഇടയ്ക്കിടെ വിസ ക്യാമ്പുകള്‍ നടത്താനുള്ള ആശയത്തെ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) സ്വാഗതം ചെയ്തു. ടെക്നോപാര്‍ക്കിന് ഇക്കാര്യത്തില്‍ ആതിഥേയത്വം വഹിക്കാനാകും. ഇവി, ഇലക്ട്രോണിക്സ് & സെമികണ്ടക്ടറുകള്‍, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, എവിജിസി, സൈബര്‍ സുരക്ഷ, എഐ, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിവിധ സാങ്കേതിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളും മികച്ച വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുമുള്ള നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. ടെക്നോപാര്‍ക്കിലെ പല കമ്പനികള്‍ക്കും ജര്‍മ്മനിയില്‍ ബിസിനസ്സ് ബന്ധങ്ങളുണ്ട്. തിരുവനന്തപുരത്ത് ഒരു വിഎഫ്എസ് കേന്ദ്രത്തിനായുള്ള ടെക്കികളുടെ അഭ്യര്‍ത്ഥന കോണ്‍സുലേറ്റ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഏജന്‍റിക് എഐ യില്‍ ശില്പശാല: നവംബര്‍ 29 ന് ടെക്നോപാര്‍ക്കില്‍

പ്രതിധ്വനി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടെക്നോപാര്‍ക്കിലെ
പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ക്ഷേമ-സാംസ്കാരിക സംഘടനയായ പ്രതിധ്വനിയും കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടും സംയുക്തമായി ഏജന്‍റിക് എഐ' വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 29 ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന സൗജന്യ ശില്പശാലയില്‍ ടെക്നോപാര്‍ക്കിലെ പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം.

ലക്ഷ്യങ്ങളെ പിന്തുടരാനും തീരുമാനങ്ങളെടുക്കാനും പുറംലോകവുമായി സംവദിക്കാനും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കാനും സഹായകമായ നൂതന നിര്‍മ്മിതബുദ്ധി സംവിധാനമാണ് ഏജന്‍റിക് എഐ. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവം ലഭ്യമാക്കാന്‍ ശില്പശാല ലക്ഷ്യമിടുന്നു.

സീനിയര്‍ എഐ ഡെവലപ്പര്‍മാരായ ടിറ്റു എ, അലക്സ് വി അജിത് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കും. അത്യാധുനിക എഐ ആപ്ലിക്കേഷനുകള്‍, പ്രായോഗിക സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ ശില്പശാല ശ്രദ്ധ കേന്ദ്രീകരിക്കും. പ്രായോഗിക സെഷനില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് തത്സമയ പ്രായോഗിക പ്രവര്‍ത്തനങ്ങളും ഡെമോകളും ലഭ്യമാക്കും. ടെക്കികള്‍ക്ക് സഹപ്രൊഫഷണലുകളുമായി ഇടപഴകാനും എഐ യുടെ വിവിധ പ്രൊഫഷണല്‍ ആപ്ലിക്കേഷനുകള്‍ മനസ്സിലാക്കാനും ശില്പശാല സഹായകമാകും..

എ ഡബ്ളിയു എസ്, എഐ ആന്‍റ് എംഎല്‍, സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ പുതുതലമുറ മേഖലകളില്‍ കരിയര്‍ അധിഷ്ഠിത പരിശീലനം നല്കുന്ന പ്രമുഖ സ്ഥാപനമാണ് ടെക്ബൈഹാര്‍ട്ട് ട്രിവാന്‍ഡ്രം.

രജിസ്ട്രേഷന്: https://www.yepdesk.com/agentic-ai-workshop


ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിന്‍റെ (ഡിപിഐഐടി) )വാണിജ്യ പരിഷ്കരണ കര്‍മ്മപദ്ധതി (ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ -ബിആര്‍എപി) പ്രകാരം പുറത്തിറക്കിയ 2024-ലെ ദേശീയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റേറ്റിംഗുകളില്‍ കേരളം വീണ്ടും ടോപ്പ് അച്ചീവര്‍ പദവി നേടി. രാജ്യത്ത് വ്യവസായരംഗത്ത് ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതും നിക്ഷേപ സൗഹൃദ നടപടികള്‍ എടുക്കുന്നതുമായ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം വീണ്ടും ഒന്നാം സ്ഥാനമുറപ്പിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന ഉദ്യോഗ് സമാഗം 2025- പരിപാടിയില്‍ വെച്ചാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ കേരളത്തിന്‍റെ വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവിന് പുരസ്കാരം സമ്മാനിച്ചു. ഈ മൂല്യനിര്‍ണ്ണയത്തില്‍ 70% നിക്ഷേപകരുടെ നേരിട്ടുള്ള പ്രതികരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബാക്കി 30 ശതമാനം നടപ്പാക്കിയ പരിഷ്കരണങ്ങള്‍ക്കും നല്‍കും.

പരിഷ്കരണ നിര്‍വഹണ സ്കോറില്‍ കഴിഞ്ഞ കൊല്ലത്തെ 91% ഇത്തവണ 99.1% ലേക്കെത്തിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ഇതു വഴി 'ഫാസ്റ്റ് മൂവേഴ്സ്' വിഭാഗത്തിലാണ് കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയത്. മെച്ചപ്പെട്ട ഭരണനിര്‍വഹണം, കാര്യക്ഷമവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയില്‍ കേരളം തുടര്‍ന്നു വരുന്ന നടപടികളുടെ അംഗീകാരമാണ് ഈ നേട്ടം.

വ്യവസായ വാണിജ്യ വകുപ്പിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടത്തിയ ഏകോപന ശ്രമങ്ങളുടെ ഫലമാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ നേട്ടം. സ്ഥിരമായ ടീം വര്‍ക്ക്, സമയബന്ധിതമായ നവീകരണ നടപടികള്‍, പരിഷ്കരണങ്ങളിലെ സുസ്ഥിരത എന്നിവയുടെ ഫലമാണ് ഇതിലൂടെ ലഭിച്ചത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം, നിയമങ്ങളിലെ പ്രായോഗിക ഇളവുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്‍റെ നയങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.

വര്‍ഷം തോറുമുള്ള മികച്ച പ്രകടനം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മള്‍ട്ടിനാഷണല്‍ സംരംഭങ്ങള്‍ മുതല്‍ പ്രാദേശിക എംഎസ്എംഇ സംരംഭകര്‍ വരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന സമഗ്രമായ വ്യാവസായിക വളര്‍ച്ചയുടെ മാതൃകയാണ് സംസ്ഥാനം സൃഷ്ടിക്കുന്നത്.


ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026: ഇന്ത്യയുടെ തൊഴിൽക്ഷമത 56.35 ശതമാനത്തിലെത്തി

ആഗോള വിദ്യാഭ്യാസം, ടാലന്റ് സൊലൂഷൻസ് എന്നീ രംഗങ്ങളിലെ പ്രമുഖ സംഘടനയായ ഇ ടി എസ്, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഗ്ഡ് എന്നിവയുടെ സഹകരണത്തോടെ പുറത്തിറക്കിയ ഇന്ത്യ സ്കിൽസ് 2006 റിപ്പോർട്ട് രാജ്യത്തിന്റെ തൊഴിൽക്ഷമതയുടെ വളർച്ച 56.35 ശതമാനത്തിലെത്തിയതായി വ്യക്തമാക്കുന്നു.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ തൊഴിൽക്ഷമതാ നിരക്ക് 2025-ലെ 54.81 ശതമാനത്തിൽ നിന്ന് 202-ൽ 56.35 ശതമാനമായി ഉയർന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, ഡിജിറ്റൽ പരിജ്ഞാനം, ആഗോള തൊഴിൽമേഖലയിലെ മാറ്റങ്ങൾ എന്നിവ  “സ്കിൽ-ഫസ്റ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നിർണായക മുന്നേറ്റമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ലോക തൊഴിൽ വിപണിയിൽ ഇന്ത്യയുടെ വർധിച്ച പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ഭാവിയിലെ തൊഴിൽരീതിയെ മാറ്റിമറിക്കുന്ന സമാന്തര ശക്തിശക്തി ഇന്ത്യയിൽ നിന്നാണ് രൂപംകൊള്ളുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതായി വീബോക്സ് ഇ.ടി.എസ്. സി.ഇ.ഒ.യും ഇന്ത്യ സ്കിൽസ് റിപ്പോർട്ടിന്റെ മുഖ്യസംഘാടകനുമായ നിർമൽ സിംഗ് പറഞ്ഞു.


ചരിത്രമായി 'ഡ്രോപ്‌സ് ഓഫ് ഹോപ് 3.0'; ഫെഡറൽ ബാങ്കിന്റെ ദേശീയ രക്തദാനയജ്ഞത്തിലൂടെ സമാഹരിച്ചത് 80 ലക്ഷം മില്ലിലിറ്റർ രക്തം !

കൊച്ചി:  108- ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രാജ്യവ്യാപകമായി നടത്തിയ 'ഡ്രോപ്‌സ് ഓഫ് ഹോപ് 3.0' രക്തദാനയജ്ഞത്തിലൂടെ  80 ലക്ഷം മില്ലിലിറ്റർ രക്തം സമാഹരിച്ചു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സന്നദ്ധ സംരംഭമായ സൺഷൈൻ, രാജ്യത്തെ 312 ഇടങ്ങളിൽ നടത്തിയ രക്തദാന ക്യാംപുകളിലൂടെയാണ് ഇത്രയും രക്തം ശേഖരിച്ചത്. ഏകദേശം 70,284 ജീവനുകൾ രക്ഷിക്കാൻ പര്യാപ്തമായ അളവാണിത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫെഡറൽ ബാങ്ക് രാജ്യവ്യാപക രക്തദാന യജ്‌ഞം സംഘടിപ്പിക്കുന്നത്.

ബാങ്കിങ് പ്രവർത്തനങ്ങൾക്കുപരി സമൂഹത്തിനാകെ നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയെന്ന ഫെഡറൽ ബാങ്ക് സ്ഥാപകന്റെ കാഴ്ചപ്പാടിനോടുള്ള ആദരവായാണ് ഡ്രോപ്‌സ് ഓഫ് ഹോപ് 3.0 സംഘടിപ്പിച്ചതെന്ന് ഫെഡറൽ ബാങ്ക് ചീഫ് എച്ച് ആർ ഓഫീസർ രാജനാരായണൻ എൻ പറഞ്ഞു. രക്തദാനത്തിൽ അണിചേർന്നവരിൽ  82 ശതമാനവും പൊതുജനങ്ങളാണെന്നത് ഫെഡറൽ ബാങ്കിന് സമൂഹത്തോടുള്ള സാമൂഹിക പ്രതിബദ്ധയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 17,607 പേരാണ് രക്തദാനം നടത്തിയത്. രക്തദാനയജ്ഞത്തിന്റെ   ആദ്യ എഡിഷനെ അപേക്ഷിച്ച് പതിമൂന്നര ഇരട്ടി ആളുകളാണ് ഇത്തവണ പങ്കെടുത്തത്






ഔഡി Q3, ഔഡി Q5 സിഗ്നേച്ചർ ലൈൻ എഡിഷൻ പുറത്തിറക്കി




  • ഔഡി ക്യു 3 സിഗ്നേച്ചർ ലൈൻ, ക്യു 3 സ്പോർട്ബാക്ക് മോഡലുകളിൽ പാർക്ക് അസിസ്റ്റ് പ്ലസ്, 12-V ഔട്ട്ലെറ്റ്, പിൻനിരയിൽ 2 യൂ.എസ്.ബി പോർട്ടുകൾ എന്നിവ അധികമായി ലഭിക്കുന്നു.
  • ഔഡിക്യു 3 സിഗ്നേച്ചർ ലൈനിൽ പുതിയ സ്പോർട്ടി ആർ 18 5, വി സ്പോക്ക് (S ഡിസൈൻ) അലോയ് വീലുകളും പുതിയ 'പ്രോഗ്രസീവ് റെഡ്' നിറവും ലഭ്യമാണ്.
  • ഔഡി ക്യു 5 സിഗ്നേച്ചർ ലൈനിൽ പുതിയ ആർ 19, 5-ട്വിൻ-ആം, ഗ്രാഫൈറ്റ് ഗ്രേ, ഗ്ലോസ് ടേൺഡ് ഫിനിഷ് അലോയ് വീലുകൾ ലഭ്യമാണ്.
  • നവര ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മിഥോസ് ബ്ലാക്ക്, മാൻഹട്ടൻ ഗ്രേ, ഡിസ്ട്രിക്ട് ഗ്രീൻ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്.
  • രണ്ട് മോഡലുകളിലും പരിമിതമായ യൂണിറ്റുകൾ മാത്രമേ ലഭ്യമാകൂ.


മുംബൈ, 12 നവംബർ 2025: ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഔഡി, ഔഡി Q3, ഔഡി Q5 മോഡലുകൾക്ക് സിഗ്നേച്ചർ ലൈൻ എഡിഷൻ  ഇന്ന് പുറത്തിറക്കി. എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾ, പ്രീമിയം എലെമെന്റുകൾ, കൂടുതൽ എക്യുപ്മെന്റുകൾ കൂട്ടിച്ചേർക്കലുകൾ എന്നിവ ഉപയോഗിച്ച് ഔഡിയുടെ എസ്.യു.വി ശ്രേണിക്ക് കൂടുതൽ ആഡംബരം നൽകിയിരിക്കുകയാണ് . സിഗ്നേച്ചർ ലൈൻ പാക്കേജിൽ ഇല്യൂമിനേറ്റഡ് ഔഡി റിംഗുകൾ, എന്റ്രി എൽ.ഇ.ഡി ലാമ്പുകൾ, ബീസ്‌പോക്ക് ഔഡി ഡെക്കലുകൾ, ലോഗോയുടെ കൃത്യമായ ദിശ നിലനിർത്തുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്‌സുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഒരു കാബിൻ ഫ്രേഗ്രൻസ് ഡിസ്പെൻസർ, മെറ്റാലിക് കീ കവർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ സെറ്റ് എന്നിവയും ഇതിനോടൊപ്പം ലഭ്യമാണ്. ഈ ആകർഷകമായ രൂപകൽപ്പനകൾ Q3, Q5 മോഡലുകളുടെ ആഢംബരം അകത്തും പുറത്തും ഉയർത്തുന്നുണ്ട്.

കൂടാതെ, ഔഡി ക്യു3 സിഗ്നേച്ചർ ലൈനിൽ പാർക്ക് അസിസ്റ്റ് പ്ലസ്, പുതിയ ആർ18,5-വി-സ്പോക്ക് (എസ് ഡിസൈൻ) അലോയ് വീലുകൾ, 12-വി ഔട്ട്ലെറ്റ്, പിൻ കമ്പാർട്ട്മെന്റിൽ 2 യുഎസ്ബി പോർട്ടുകൾ എന്നിവ ലഭിക്കും. ഓഡി ക്യു5 സിഗ്നേച്ചർ ലൈനിൽ പുതിയ ആർ19,5-ട്വിൻ ആം, ഗ്രാഫൈറ്റ് ഗ്രേ, ഗ്ലോസ് ടേൺ ഫിനിഷ് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു, ഇത് കാറിന്റെ മൊത്തത്തിലുള്ള ഭംഗിയെ മെച്ചപ്പെടുത്തുന്നു.

ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലോൺ പറഞ്ഞു, "ഔഡി Q3, ഔഡി Q5 എന്നിവ ഇന്ത്യയിലെ ഞങ്ങളുടെ ക്യു പോർട്ട്ഫോളിയോയുടെ മൂലക്കല്ലായി തുടരുന്നു, ഉപഭോക്തൃ മുൻഗണനയിലും സെഗ്മെന്റ് പ്രകടനത്തിലും സ്ഥിരമായി മുന്നിലാണ്. ഔഡി Q3, ഔഡി Q5 സിഗ്നേച്ചർ ലൈൻ ഉപയോഗിച്ച് മികച്ച  പ്രകടനവും നൂതന ഫീച്ചറുകളും ഞങ്ങൾ നൽകുന്നത് തുടരുകയാണ്. സിഗ്നേച്ചർ ലൈൻ ഉപയോഗിച്ച്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഔഡി Q3, ഔഡി Q5 മോഡലുകൾ കൂടുതൽ എക്സ്ക്ലൂസീവ് പാക്കേജിൽ  സ്വന്തമാക്കാനുള്ള അവസരം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.


സിഗ്നേച്ചർ ലൈനിന്റെ ഹൈലൈറ്റുകൾഃ

സിഗ്നേച്ചർ ലൈൻ പാക്കേജ് ഔഡി Q3, ഔഡി Q5 മോഡലുകൾക്ക് പരിഷ്കരിച്ചതും മികച്ചതുമായ സ്റ്റൈലിംഗ് അപ്ഗ്രേഡുകൾ കൊണ്ടുവരുന്നു

  • ആകർഷകമായ വെൽക്കം പ്രൊജക്ഷനായി ഓഡി വളയങ്ങൾ, എൻട്രി എൽഇഡി ലാമ്പുകൾ.
  • ബ്രാൻഡ് ഐഡന്റിറ്റി വർദ്ധിപ്പിക്കുന്ന ഔഡി റിങ് ഡെക്കലുകൾ.
  • നാല് റിങ്ങുകളും കൃത്യമായി വിന്യസിക്കുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്‌സുകൾ.
  • ഇഷ്ടമുള്ള കാബിൻ അന്തരീക്ഷത്തിനായി സുഗന്ധം പരത്തുന്ന ഡിസ്പെൻസർ.
  • മെറ്റാലിക് കീ കവർ പ്രീമിയം സ്പർശന അനുഭവം നൽകുന്നു.
  • സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകൾ സ്പോർട്ടി ഇന്റീരിയർ ആക്സന്റ് നൽകുന്നു.

സിഗ്നേച്ചർ ലൈൻ ടെക്നോളജി വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക, കൂടാതെ സിഗ്നേച്ചർ ലൈനിൽ മാത്രമുള്ള സവിശേഷതകൾ ഔഡി ജെനുയിൻ ആക്സസറികളുടെ ഭാഗമാണ്.



--


ടൈറ്റൻ സ്‌മാർട്ട് ഇവോക്ക് 2.0 അവതരിപ്പിച്ചു

 


കൊച്ചിടൈറ്റൻ സ്‌മാർട്ട് ഇവോക്ക് 2.0 വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു.  നൂതനത്വവും മികച്ച രൂപകൽപ്പനയും സംയോജിപ്പിച്ചാണ് പ്രീമിയം സ്‌മാർട്ട് വാച്ചുകളുടെ നിരയിലെ ഏറ്റവും പുതിയ ഉത്പന്നമായ ഇവോക്ക് 2.0 ടൈറ്റൻ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റൻ സ്‌മാർട്ടിന്‍റെ കരകൗശല വൈദഗ്ധ്യത്തിന്‍റെയും ഡിസൈൻ ഇന്‍റലിജൻസിന്‍റെയും പാരമ്പര്യത്തെ അടിസ്ഥാനമാക്കിടൈറ്റന്‍റെ അനലോഗ് വാച്ച് നിർമ്മാണ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒത്ത്ചേർത്താണ് ഇവോക്ക് 2.0  വാച്ചുകള്‍ നിർമ്മിച്ചത്.

 

43 എംഎം പ്രീമിയം റൗണ്ട് മെറ്റൽ കെയ്‌സും  ബ്രില്യന്‍റ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായാണ് ഇവോക്ക് 2.0 എത്തുന്നത്. 466×466 റെസല്യൂഷനും 1000 നിറ്റ്സ് വരെ ബ്രൈറ്റ്‌നസുമുള്ള 1.32 ഇഞ്ച് സ്ക്രീൻ ഔട്ട്ഡോറുകളിൽ പോലും കൃത്യമായ കാഴ്‌ച ഉറപ്പാക്കുന്നു. ഡ്യുവൽ-ടോൺ മാഗ്നറ്റിക് സ്ട്രാപ്പ്,  പ്രധാന ഫീച്ചറുകളിലേക്ക് പെട്ടന്നുള്ള ആക്‌സസ് ലഭ്യമാക്കുന്ന ടാക്‌ടൈൽ ബട്ടണുകള്‍3ഡി ഡൈനാമിക് വാച്ച് ഫേസുകൾ, ഫ്ലൂയിഡിക് യൂസർ ഇന്‍റർഫേസ്ശക്തമായ പ്രോസസർ എന്നിവയാണ് ഇവോക്ക് 2.0-ന്‍റെ മറ്റ് പ്രധാന സവിശേഷതകൾ. കൂടാതെ ആപ്പിള്‍ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ടൈറ്റൻ സ്‌മാർട്ട് ആപ്പിലൂടെ 24×7 ഹൃദയമിടിപ്പ് നിരീക്ഷണംരക്തത്തിലെ ഒക്‌സിജൻ നിലയുടെ അളവ്, വിശദമായ ഉറക്ക വിശകലനം എന്നവയും സാധ്യമാകും.

 

പ്രീമിയം ഫാഷനെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന സ്‌മാർട്ട് വാച്ചുകൾ സൃഷ്ടിക്കുക എന്ന തങ്ങളുടെ കാഴ്‌ചപ്പാട് ഇവോക്ക് 2.0 ലൂടെ ടൈറ്റൻ സ്‌മാർട്ട് വീണ്ടും ഉറപ്പിക്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്സ്‌മാർട്ട് വെയറബിൾസ് ബിസിനസ് ഹെഡ് സീനിവാസൻ കൃഷ്‌ണമൂർത്തി പറഞ്ഞു. ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാങ്കേതികവിദ്യയിൽ തല്‌പരരായ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌ത പ്രീമിയം സ്‌മാർട്ട് വാച്ചുകളുടെ പോർട്ട്‌ഫോളിയോയിലേക്കുള്ള ഒരു വൈവിധ്യമാർന്ന കൂട്ടിച്ചേർക്കലാണ് ഇവോക്ക് 2.0. അർത്ഥവത്തായതും ഉപയോക്തൃ കേന്ദ്രീകൃതവുമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ടൈറ്റൻ സ്‌മാർട്ടിന്‍റെ പ്രതിബദ്ധത ഇവോക്ക് 2.0ന്‍റെ അവതരണത്തോടെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

8499 രൂപ വിലയുള്ള ടൈറ്റൻ ഇവോക്ക് 2.0 ഗ്ലേസിയർ ബ്ലൂടൈഡൽ ബ്ലൂകൊക്കോ ബ്രൗൺ എന്നീ നിറങ്ങളിലുള്ള മൂന്ന് വ്യത്യസ്‌ത ഡ്യുവൽ-ടോൺ മെറ്റൽ സ്ട്രാപ്പുകളിലാണ് വരുന്നത്. ഇവോക്ക് 2.0 വാച്ച് ശേഖരം ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക്, ഹീലിയോസ് സ്റ്റോറുകൾ, തിരഞ്ഞെടുത്ത പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലും ഓൺലൈനായി www.titan.co.in എന്ന വെബ്‌സൈറ്റിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

 

 

 

അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി

  കൊച്ചി :  യഥാർത്ഥ   പാലും ,  ക്രീമും   ഉപയോഗിച്ച്   നിർമ്മിച്ച   ഐസ്ക്രീമുകളുടെ   മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ   ...